നെടുമങ്ങാട്: നൂറ്റാണ്ടുകൾ പിന്നിട്ട നെടുമങ്ങാട് അമ്മൻകൊട-കുത്തിയോട്ടത്തിന് നേർസാക്ഷ്യമായി ചരിത്രമുറങ്ങുന്ന കോയിക്കൽ കൊട്ടാരം. 'നെടുമങ്ങാട് ഓട്ടം" എന്ന ചുരുക്കപ്പേരിൽ പ്രസിദ്ധമായ അമ്മൻകൊട-കുത്തിയോട്ടത്തിന് കോയിക്കൽ കൊട്ടാരത്തിന്റെ നിർമ്മിതിയോളം പഴക്കമുണ്ട്. കൊട്ടാര നിർമ്മാണത്തിൽ പങ്കാളികളായ മൂന്ന് വിഭാഗങ്ങൾക്കായി ഉമയമ്മ റാണി മുൻകൈ എടുത്ത് നിർമ്മിച്ച ക്ഷേത്രങ്ങളാണ് ഓട്ടം മഹോത്സവത്തിന് ആതിഥേയത്വം അരുളുന്നത്. നിലവിൽ, സർക്കാർ സംരക്ഷിത സ്മാരകമായി നിലകൊള്ളുന്ന കൊട്ടാരത്തിന്റെ ചുറ്റളവിലുള്ള മേലാങ്കോട്, മുത്താരമ്മൻ, മുത്തുമാരിയമ്മൻ എന്നീ ദേവീ ക്ഷേത്രങ്ങളാണ് കോയിക്കൽ കൊട്ടാരത്തിനൊപ്പം ചരിത്രത്തിൽ ഇടം പിടിച്ചത്. നടുത്തളവും ത്രികോണാകൃതിയിലുള്ള മുഖപ്പുകളോടു കൂടിയതുമായ നാലുകെട്ടു മാതൃകയിലുള്ള കൊട്ടാരം ചരിത്ര വിദ്യാർത്ഥികളുടെ അക്ഷയ ഖനിയാണ്. ളും ഇവിടെയുണ്ട്.
374 റോമൻ സ്വർണ നാണയങ്ങളുടെ ശേഖരത്തിൽ വീനസ്, ഹെർക്കുലീസ്, മാർസ്, കൃഷി- ധാന്യ ദേവതയായ സിയെരിസ്, ജീനിയസ് ദേവത എന്നിവരുടെ ചിത്രങ്ങൾ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. താളിയോലകൾ, മരവുരികൾ, ബുദ്ധി പരീക്ഷയ്ക്കുള്ള സൂത്രപ്പണിയായ ഊരാക്കുടുക്ക്, കൊയ്ത്തുകാലത്ത് സന്ധ്യയ്ക്ക് കൊളുത്തി വയ്ക്കാറുള്ള ഗജലക്ഷ്മി വിളക്ക്, ഭഗവതി ക്ഷേത്രങ്ങളിൽ ഉത്സവകാലത്ത് തെളിക്കാറുള്ള കെട്ടുവിളക്ക്, മുത്തപ്പൻ തെയ്യം, പടയണിക്കോലം, ഓട്ടൻ തുള്ളൽ കലാകാരന്മാരുടെ കിരീടം, ആടകൾ എന്നിവയും രാമകഥപാട്ടുകാർ അകമ്പടി വാദ്യമായി ഉപയോഗിച്ചിരുന്ന ചന്ദ്രവളയവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.