നെയ്യാറ്റിൻകര :കൊല്ലയിൽ നീറകത്തല ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ മീനഭരണി മഹോത്സവം 22 മുതൽ 28 വരെ നടക്കും.22ന് രാവിലെ ക്ഷേത്രതന്ത്രി തരുണനല്ലൂർ സജി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർ‌മ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും.11ന് പച്ചപ്പന്തലിലേയ്ക്ക് എഴുന്നള്ളിപ്പ്,കാപ്പ്കെട്ട് നൊയമ്പു നിറുത്തൽ,5ന് ട്രസ്റ്റ് ചെയർമാൻ ഡി.വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ സാംസ്കാരിക സമ്മേളനം,വൈകുന്നേരം 7.30 ന് സംഗീത കച്ചേരി, 23ന് വൈകിട്ട് 7.30ന് മാനസജപലഹരി, രാത്രി 11ന് പൂജയും വിളക്ക് കെട്ട് എഴുന്നള്ളിപ്പും,24ന് രാത്രി 7.30ന് ഭജന,9.30ന് കളംകാവൽ,25ന് വൈകിട്ട് 5 നും 8 നും ഭജന, 26ന് വൈകിട്ട് 7.30ന് പുല്ലാംകുഴൽ കച്ചേരി,27ന് വൈകിട്ട് 5 ന് ലളിത സഹസ്രനാമ അർച്ചന, 6ന് സോപാനസംഗീതം,8.30 ന് നൃത്തനൃത്യങ്ങൾ,28ന് രാവിലെ 8.30ന് കളത്തിൽ പൊങ്കാല,3 മുതൽ ദേവേശ്വരം ശ്രീ മഹാദേവക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന മഹാഘോഷയാത്ര,രാത്രി 7ന് കുത്തിയോട്ടം. 9.30ന് തൃക്കൊടിയിറക്കലും,11ന് കളത്തിൽ കുരുതി സമർപ്പണവും ഉണ്ടാകും.ഉത്സവം പ്രമാണിച്ച് 22 മുതൽ 28 വരെ ക്ഷേത്രത്തിന്റെ 2 കി.മീറ്റർ ചുറ്റളവ് ഉത്സവമേഖലയായി കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.