തിരുവനന്തപുരം : സഞ്ചാര സാഹിത്യരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ എഴുത്തുകാരിയായ സേറ മറിയം ബിന്നിയുടെ പന്ത്രണ്ടാമത് സഞ്ചാര സാഹിത്യ പുസ്തകമായ 'മണൽപ്പരപ്പ്' നാളെ എ.കെ. ആന്റണി പ്രകാശനം ചെയ്യും. കിഴക്കേകോട്ട ഗാന്ധിപാർക്കിൽ നടക്കുന്ന പ്രകാശനചടങ്ങിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിക്കും. വി.എം.സുധീരൻ,പത്മശ്രീ ഗോപിനാഥൻ,എം.എം.ഹസൻ തുടങ്ങിയവർ സംബന്ധിക്കും. സാഹിതി ചെയർമാൻ വി.ഡി.കബീർ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും.