harikumar

പാലോട്: പച്ച പാലുവള്ളി തലയ്ക്കൽ തടത്തരികത്ത് വീട്ടിൽ ഹരികുമാർ (40) നിര്യാതനായി. മാനസിക രോഗിയായി അലഞ്ഞു നടന്ന ഇയാളെ പഞ്ചായത്തംഗം നന്ദിയോട് സതീശന്റെ നേതൃത്വത്തിൽ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിൽസിപ്പിച്ചു വരികയായിരുന്നു. തുടർന്ന് ഇയാൾക്ക് കടുത്ത ക്ഷയരോഗം ബാധിച്ചു..ബന്ധുക്കൾ കയ്യൊഴിഞ്ഞ ഇയാളെ നാലാഞ്ചിറയിലുള്ള സ്നേഹവീട് ഏറ്റെടുത്ത് ചികിൽസിക്കുകയായിരുന്നു .ഇതിനിടെയാണ് മരണം. വാർഡുമെമ്പർ സതീശന്റെ നേതൃത്വത്തിൽ മാർ ഇവാനിയോസ് വളപ്പിലെ സെമിത്തേരിയിൽ അടക്കം ചെയ്തു. പരേതരായ ശേഖരന്റെയും സരസുവിന്റെയും മകനാണ്.