കാട്ടാക്കട:നെയ്യാർഡാം ഫയർ സ്റ്റേഷനിൽ സെൽഫ് ഡിഫൻസിന്റെ രണ്ടാംഘട്ട പരിശീലനം പൂർത്തിയായി.ഫയർസ്റ്റേഷന്റെ പരിധിയിലുള്ള വിവിധ പഞ്ചായത്തുകളിൽ നിന്നായി 128യുവതീ യുവാക്കൾ പരിശീലനത്തിൽ പങ്കെടുത്തു.പ്രഥമ ശുശ്രൂഷ,വെള്ളപ്പൊക്ക രക്ഷാ പ്രവർത്തനം,അപകട പ്രതികരണ പിരിശീലനം,അഗ്നിബാധ നിവാരണ പരിശീലനം,ദുരന്ത നിവാരണവും പൊതുജന ആരോഗ്യ സംരക്ഷണവും എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.പ്രതാപ് കുമാർ,നെയ്യാർഡാം പി.എച്ച്.സിയിലെ ഡോക്ടർ അജാസ്,ഡയബി.എസ്.അരുൺ ശശി,രാജീവ് കുമാർ,ജിംനഷ്,സനൽകുമാർ എന്നിവർ നേതൃത്വം നൽകി.