നാഗർകോവിൽ:കന്യാകുമാരി ജില്ലയിലെ പുത്തൻചന്ത ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കൊടിയേറ്റ് 11ന് നടക്കും. രാവിലെ 8.20ന് തൃക്കൊടിയേറ്റ്,9ന് ബിംബ ശുദ്ധി,10ന് നവകാലശാഭിഷേകം,10.20ന് ഭാഗവത പാരായണം,രാത്രി 7.30ന് നാടൻ പാട്ടും ദൃശ്യവിസ്മയവും.12ന് രാവിലെ 9.30ന് മഹാമൃത്യുജ്ഞയ ഹോമം, 5.10ന് വിദ്യ പുഷ്പാഞ്ജലി.13ന് 10ന് മഹാനാഗരൂട്ട്,14ന് 10.30ന് കുത്തിയോട്ടം,2.30ന് ശ്രീ മുത്താരമ്മൻ ദേവിയെ ഊര് ചുറ്റി ആനപ്പുറത്തെഴുന്നള്ളിപ്പ്. 15ന് രാവിലെ 9ന് കഥാപാട്ട്,10.30ന് സമൂഹപൊങ്കാല, 12ന് മഹാകാളിയൂട്ട് തുടർന്ന് ഗുരുസി.