നെയ്യാറ്റിൻകര: മരുതത്തൂർ ഏലായിൽ കൃഷി ചെയ്തിരിക്കുന്ന മരച്ചീനി, വാഴ എന്നിവ വ്യാപകമായി നശിപ്പിക്കുകയും കാർഷിക വിളകൾ മോഷണം നടത്തുകയും ചെയ്തിട്ടും പൊലീസ് തിരിഞ്ഞു നോക്കുന്നില്ലന്ന് കർഷകരുടെ പരാതി. കർഷകർ പാട്ടത്തിനും സ്വന്തം വയലിലും ചെയ്യുന്ന കൃഷിയാണ് ഒരു സംഘം ആളുകൾ ചേർന്ന് നശിപ്പിക്കുന്നത്. മരുതത്തൂർ സ്വദേശികളായ രാജേഷ്, രാജഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് മോഷണവും കൃഷി നശിപ്പിക്കലും നടക്കുന്നതെന്ന് നാട്ടുകാർ ചേർന്ന് മാരായമുട്ടം സ്റ്റേഷനിൽ ഒപ്പിട്ട നിവേദനം നൽകിയിട്ടും നടപടിയെടുക്കുന്നില്ലന്ന് കർഷർ പരാതിപ്പെടുന്നു.