വിതുര: മുൻ സ്പീക്കർ ജി. കാർത്തികേയന്റെ 5-ാം ചരമ വാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തുന്നു. നാളെ വൈകിട്ട് 5 ന് തൊളിക്കോട് ജംഗ്ഷനിൽ നടക്കുന്ന അനുസ്മരണ സമ്മേളനം എ.ഐ.സി.സി.ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.

അടൂർ പ്രകാശ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പാലോട് രവി,സി. ആർ.മഹേഷ്‌,ഡി.സി.സി പ്രസിഡന്റ്‌ നെയ്യാറ്റിൻകര സനൽ,എംഎൽഎമാരായ കെ.എസ്.ശബരീനാഥൻ, എം. വിൻസെന്റ്, ഡി.സി.സി. മുൻ പ്രസിഡന്റ്‌ കരകുളം കൃഷ്ണപിള്ള,മുൻ വിവരാവകാശ കമ്മീഷണർ അഡ്വ.വിതുര ശശി തുടങ്ങിയവർ സംസാരിക്കും.