ff

നെയ്യാറ്റിൻകര: മാമ്പഴക്കര ആലറ ഭദ്രകാളി ക്ഷേത്രത്തിൽ നിർമിച്ച ഊട്ടുപുരയുടെ സമർപ്പണം നടന്നു. എൻ.എസ്.എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഊട്ടുപുര സമർപ്പിച്ചു.ക്ഷേത്ര രക്ഷാധികാരി മാമ്പഴക്കര രാജശേഖരൻനായർ അദ്ധ്യക്ഷനായിരുന്നു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ. ഗോപൻസ്വാഗതം പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ, കൗൺസിലർ സതികുമാർ, പി.കൃഷ്ണൻനായർ, ക്ഷേത്ര പ്രസിഡന്റ് കെ.ആർ. സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.