തിരുവനന്തപുരം: നമ്മുടെ കൃതികളൊക്കെ വായിച്ചവരാണോ എന്നറിയാൻ ഭരണത്തിൽ വരുന്നവർക്ക് പരീക്ഷ നടത്തണമെന്ന് അടൂർ ഗോപാലകൃഷ്‌ണൻ. മുല്ലക്കര രത്‌നാകരന്റെ 'മഹാഭാരതത്തിലൂടെ' എന്ന പുസ്‌തകം തെെക്കാട് ഗണേശത്തിൽ സൂര്യകൃഷ്‌ണമൂർത്തിക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങളുടെയും ഉള്ളിലേക്കിറങ്ങി ചെന്നുള്ള ലളിതമായ രചനയാണ് 'മഹാഭാരതത്തിലൂടെ' മുല്ലക്കര രത്‌നാകരൻ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പടവം ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സങ്കീർത്തനം പബ്ലിക്കേഷൻ പ്രസാധകൻ ആശ്രാമം ഭാസി സ്വാഗതം പറഞ്ഞു.