pvl

കാട്ടാക്കട:പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ പൊതു വിദ്യാലയങ്ങൾ കൈവരിച്ച പഠന മികവുകൾ നേരിട്ട് മനസിലാക്കാൻ ഡൽഹിയിൽ നിന്നുള്ള അദ്ധ്യാപക വിദഗ്‌ധരുടെ സംഘം പൂവച്ചൽ ഗവ:യു.പി സ്‌കൂളിലെത്തി.ഡൽഹി ടി.ജി.ടി അദ്ധ്യാപകരായ അശോക് കുമാർ,കരംജിത് സോധി,കാദംബരീ ലോഹിയ,ചന്ദൻ ത്ധാ,പ്രദീപ് ഹൂഡ,പ്രീതു ആര്യ,ഹീന ജെയിൻ,രോഹിത് എന്നിവരാണ് സന്ദർശനം നടത്തിയത്.സ്‌കൂളിനെ മികവിലേയ്‌ക്കുയർത്തുന്നതിൽ പി.ടി.എ വഹിക്കുന്ന പങ്ക്,ശാസ്ത്ര-കമ്പ്യൂട്ടർ ലാബുകൾ,ജൈവ വൈവിദ്ധ്യ പാർക്ക്,ക്ലാസ് ലൈബ്രറി,ഉച്ചഭക്ഷണ വിതരണം എന്നിവ ഡൽഹിയിലെ സ്‌കൂളുകളിൽ പ്രയോജനപ്പെടുത്താനാകുമെന്നും സംഘാംഗങ്ങൾ പറഞ്ഞു.