പാറശാല: ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വർക്കർ/ ഹെപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ സ്ഥിരം താമസക്കാരും 2020 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും ആയിരിക്കണം. വർക്കർമാർ പത്താം ക്ലാസ് പാസായവരും, ഹെൽപ്പർമാർ പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം. പട്ടിക ജാതി/ വർഗ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകൾ മാർച്ച് 16ന് മുൻപായി പാറശാല ഐ.സി.ഡി.എസ് ഓഫീസിൽ എത്തിക്കണം. ഫോൺ: 0471- 2203892, 9446220488.