പാറശാല : തീരദേശ മേഖലയിലെ പ്രതിഭകളെ ആദരിക്കുന്നതിനായി പൊഴിയൂർ ശാന്തിനികേതൻ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് കോഴ്‌സിന്റെ ഉദ്ഘാടനം മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ നിർവഹിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ പ്രതിഭകളെയും,വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ വ്യക്തികളെയും കേരള നിയമസഭ സെക്രട്ടറി ജഡ്ജ് എസ്.വി. ഉണ്ണികൃഷ്ണൻ നായർ അനുമോദിച്ചു. തുടർന്ന് രാഗലയം പരിപാടിയും നടന്നു.