jilla-vikasanothsavam

തിരുവനന്തപുരം :ഒരു പ്രദേശത്തിന്റെ വികസനമെന്നത് ആപ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും സമസ്തമേഖലകളിലുമുള്ള വികസനമാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.ജില്ലാ ആസൂത്രണസമിതിയുടെ ആഭിമുഖ്യത്തിൽ നാലു ദിവസമായി പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന ജില്ലാ വികസനോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ ആസൂത്രണസമിതി ചെയർമാനും ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ വി.കെ.മധു അദ്ധ്യക്ഷത വഹിച്ചു.മന്ത്രി കടകംപള്ളി സുരേന്ദ്രൻ,കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ,വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ,പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.വികസന റിയാലിറ്റിഷോയിൽ മികച്ച വിജയം കരസ്ഥമാക്കിയ കരവാരം മംഗലപുരം,ചെങ്കൽ ഗ്രാമപഞ്ചായത്തുകൾ,നെടുമങ്ങാട്,ചിറയിൻകീഴ്‌ ബ്ലോക്ക് പഞ്ചായത്തുകൾ,ആറ്റിങ്ങൽ,നെടുമങ്ങാട് മുനിസിപ്പാലിറ്റികൾ എന്നിവയ്ക്ക് പുരസ്‌കാരം വിതരണം ചെയ്തു.നൂറുശതമാനം നികുതി പരിവു നടത്തിയ 18 ഗ്രാമപഞ്ചായത്തുകളെയും ചടങ്ങിൽ ആദരിച്ചു.