maya

പാറശാല: വിധവയും വികലാംഗയുമായ വീട്ടമ്മയെ സമീപവാസി മർദ്ദിച്ചതായി പരാതി. കൊറ്റാമം മഞ്ചാടി ജയകുമാർ ഹൗസിൽ മായ(47) നെയാണ് സമീപവാസി മർദ്ദിച്ചതായി പാറശാല പൊലീസിൽ പരാതി നൽകിയത്.കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ്സംഭവം. വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ യേശുദാസൻ അവരെ മർദ്ദിക്കുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു. മുഖത്ത് സാരമായി പരിക്കേറ്റ വീട്ടമ്മയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് പാറശാല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യേശുദാസിന്റെ പക്കൽ നിന്ന് പണംകടം വാങ്ങിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ കേസ് നടക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായതെന്ന് വീട്ടമ്മ പറയുന്നു. പാറശാല പൊലീസ് കേസെടുത്തു.