തിരുവനന്തപുരം:പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ സംഘിന്റെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ നാളെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാനപ്രസിഡന്റ് സി.സരേഷ് കുമാറും സംസ്ഥാന ജനറൽ സെക്രട്ടറി ടി..എൻ.രമേശും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.തുടർന്ന് സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന പ്രതിഷേധയോഗം ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാർ ഉദ്ഘാടനം ചെയ്യും.എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി.സരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.ആർ.ആർ.കെ.എം.എസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി.സുനിൽ കുമാർ,ഫെറ്റോ ജനറൽ സെക്രട്ടറി എസ്.കെ ജയകുമാർ,എൻ.ജി.ഒ സംഘ് ജനറൽസെക്രട്ടറി ടി.എൻ.രമേശ് എന്നിവർ സംസാരിക്കും.