sunil-joshi
sunil joshi

മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തന്നെയേൽപ്പിച്ച ചീഫ്സെലക്ടർ പദവി ഉത്തരവാദിത്വത്തോടും ആത്മാർത്ഥതയോടും കൈകാര്യം ചെയ്യുമെന്ന് മുൻ സ്പിന്നർ സുനിൽ ജോഷി. രാജ്യത്തിന് വേണ്ടി സേവനം നടത്താൻ അവസരം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്നും 49 കാരനായ ജോഷി പറഞ്ഞു.

എന്റെ കഴിവിൽ വിശ്വാസമർപ്പിച്ച ക്രിക്കറ്റ് ഉപദേശക സമിതി ചെയർമാൻ മദൻലാൽ, അംഗങ്ങളായ ആർ.പി. സിംഗ്, സുലക്ഷണ നായ്‌ക്ക് എന്നിവരോട് നന്ദി രേഖപ്പെടുത്തുന്നു.

ഇൗ വെല്ലുവിളി ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്.

സുനിൽ ജോഷി

1996

ൽ ഇംഗ്ളണ്ടിനെതിരെയാണ് ജോഷി ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയത്. 15 ടെസ്റ്റുകളും 69 ഏകദിനങ്ങളും ഇന്ത്യയ്ക്കുവേണ്ടി കളിച്ചു. ടെസ്റ്റിൽ 41 വിക്കറ്റുകളും ഏകദിനത്തിൽ 69 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2001 ലാണ് ഇന്ത്യൻ ടീമിൽനിന്ന് വിരമിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം 2012 വരെ ഇടംകയ്യൻ സ്പിന്നറായിരുന്ന ജോഷി ആഭ്യന്തര ക്രിക്കറ്റിൽ തുടർന്നു.

കർണാടകത്തിന് വേണ്ടി 160 ഫസ്റ്റ് ക്ളാസ് മത്സരങ്ങളിൽ നിന്ന് 615 വിക്കറ്റുകളും 5129 റൺസും നേടി.

1998-99 സീസണിൽ രഞ്ജി ട്രോഫി നേടിയ കർണാടക ടീമിന്റെ ക്യാപ്ടൻ ജോഷിയായിരുന്നു.

2012 ൽ ഹൈദരാബാദ് ടീമിന്റെ കോച്ചായ ജോഷി പിന്നീട് ഒമാൻ, അമേരിക്ക, ബംഗ്ളാദേശ് ടീമുകളുടെ പരിശീലകനായി. കഴിഞ്ഞ ലോകകപ്പിൽ ബംഗ്ളാദേശിന്റെ സ്പിൻ കൺസൽട്ടന്റായിരുന്നു ഇൗ സീസണിൽ പഞ്ചാബ് കിംഗ്‌സിന്റെ സ്പിൻ കോച്ചായി നിയമിച്ചെങ്കിലും പിൻമാറേണ്ടിവരും.

ഇപ്പോഴത്തെ ഇന്ത്യൻ ക്യാപ്ടനായ വിരാട് കൊഹ്‌ലിക്ക് ഒപ്പം 2008 ഐ.പി.എല്ലിൽ ബംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനുവേണ്ടി ജോഷി കളിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കീഴിലാണ് 2001 ൽ ജോഷി തന്റെ അവസാന ടെസ്റ്റ് കളിച്ചത്.