eric-dier
eric dier

ലണ്ടനിൽ നോർവിച്ച് സിറ്റിക്കെതിരായ എഫ്.എ കപ്പ് മത്സരത്തിൽ ഷൂട്ടൗട്ടിൽ തോറ്റശേഷം ഗാലറിയിൽ നിന്ന് ആരാധകന്റെ മോശം കമന്റ് കേട്ട ടോട്ടൻ ഹാം ഫുട്ബാൾ ക്ളബിന്റെ ഇംഗ്ളീഷ് താരം എറിക്ക് ഡയർ കസേരകൾ ചാടിക്കടന്ന് അയാളെ അടിക്കാനെത്തുന്നു. ഡയറിന്റെ കുടുംബത്തിനെക്കുറിച്ച് അനാവശ്യ കമന്റ് പറഞ്ഞതാണ് താരത്തെ പ്രകോപിപ്പിച്ചത്. ടോട്ടൻഹാം ടീമിന്റെ ആരാധകനാണ് തല്ലുകൊണ്ടത്. സുരക്ഷാഭടൻമാരും ഗാലറിയിലെ മറ്റു കാണികളും ചേർന്നാണ് ഒടുവിൽ ഡയറിനെ പിടിച്ചുമാറ്റിയത്.

പ്രൊഫഷണൽ ഫുട്ബാൾ താരങ്ങൾ ഒരിക്കലും ചെയ്യരുതാത്തതാണ് എറിക് ചെയ്തത്. പക്ഷേ ഇങ്ങനെത്തെ തെറികേട്ടാൽ ആരായാലും പ്രതികരിച്ചുപോകും.

ഹൊസെ മൗറീന്യോ

ടോട്ടൻ ഹാം കോച്ച്

തുടർച്ചയായ നാലാം മത്സരത്തിലും ടോട്ടൻഹാം തോറ്റതാണ് ആരാധകനെ പ്രകോപിപ്പിച്ചത്.

ഇൗ സീസണിൽ ഗാലറിയിൽനിന്ന് മോശം കമന്റടിച്ചതിന് ആരാധകനുമായി അടിയുണ്ടാക്കിയ ആഴ്സനൽ താരം ഗ്രാനിറ്റ് ഷാക്കയെ ക്യാപ്ടൻസിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

നിശ്ചിത സമയത്ത് 1-1ന് സമനിലയിലായിരുന്ന മത്സരത്തിന്റെ ഷൂട്ടൗട്ടിൽ 2-3 നാണ് ടോട്ടൻ ഹാം തോറ്റത്.

എഫ്.എ കപ്പിൽനടന്ന മറ്റ് മത്സരങ്ങളിൽ ഷെഫീൽഡിനെ 1-0ത്തിന് കീഴടക്കിയ മാഞ്ചസ്റ്റർ സിറ്റിയും ബർമിംഗ് ഹാമിനെ ഇതേ സ്കോറിന് തോൽപ്പിച്ച ലെസ്റ്റർ സിറ്റിയും നോർവിച്ചിനൊപ്പം ക്വാർട്ടറിലെത്തി.