ഓയൂർ: ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പൊള്ളലേ​റ്റ് ചികിത്സയിലിരുന്ന കൊട്ടറ മേലേവിള സിന്ധു ഭവനിൽ രാജൻപിള്ളയുടെ ഭാര്യ സരസ്വതി അമ്മ (62) മരിച്ചു. സാരമായി പൊള്ളലേ​റ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് വീടിനുള്ളിൽ വച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പൂയപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു.