കിളിമാനൂർ:പൊതുവിദ്യാഭ്യാസ സംരക്ഷ ണയജ്ജത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ പഠനപ്രവർത്തനം പൊതുജനങ്ങളിലെത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമായി കിളിമാനൂർ ഗവ.എൽ.പി.എസിലെ പരിപാടി ഇന്ന് നടക്കും.പഴയ കുന്നുമ്മൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് മൈതാനിയിൽ വൈകിട്ട് 4 മുതൽ നടക്കുന്ന പരിപാടിയിൽ കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിക്കും.പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻന്റ് പി.ലാലി,വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.എസ്.സുജിത്ത്,ജി.എൽ.അജീഷ്,ബി.എസ്.റജി,കിളിമാനൂർ സബ് ഇൻ സ്പെക്ടർ പ്രൈജു തുടങ്ങിയവർ സംസാരിക്കും.