ബാലരാമപുരം: അഴിപ്പിൽ ശ്രീഭദ്രകാളിദേവീക്ഷേത്രത്തിൽ കാളിയൂട്ട് മഹോത്സവം 10 മുതൽ 16 വരെ നടക്കും. 10ന് രാവിലെ ​7.15ന് കൊടിമരം മുറിക്കൽ,​ 10.45ന് കൊടിയേറ്റ്, ​12 ന് സമൂഹസദ്യ,​ വൈകിട്ട് 4 ന് നൂറുംപാലും ഊട്ടും സമൂഹപൊങ്കാല, ​ 6.25ന് പൊങ്കാല നിവേദ്യം,​ വൈകിട്ട് രാത്രി 7.30ന് ദേവീ എഴുന്നള്ളിപ്പ്. 9ന് പാടികുടിയിരുത്ത്,​ കാപ്പ് കെട്ട്,​ 1 ന് രാവിലെ 7 ന് ഭദ്രകാളിപ്പാട്ട്,​ 12ന് അന്നദാനം,​ രാത്രി 7.30 ന് ഗാനമേള,​12ന് രാവിലെ 7ന് ഭദ്രകാളിപ്പാട്ട്,12ന് സമൂഹസദ്യ,​ വൈകിട്ട് 6.45 ന് തൃക്കല്ല്യാണം,​13 ന് ഉച്ചക്ക് 12 ന് അന്നദാനം,​4.30ന് ഭദ്രകാളിപ്പാട്ട്,​ 8ന് ഭജന,​14 ന് രാവിലെ 11ന് അന്നദാനം, വൈകുന്നേരം 4ന് ഭദ്രകാളിപ്പാട്ട്,​ 7ന് കഞ്ഞിവിതരണം,​ രാത്രി 8ന് നാമജപം. 15ന് രാവിലെ 7ന് ഭദ്രകാളിപ്പാട്ട്,​12ന് അന്നദാനം, വൈകിട്ട് 5ന് ഐശ്വര്യപൂജ,​ രാത്രി 8ന് ഗാനമേള,​ 16ന് രാവിലെ 9.30 ന് സമൂഹപൊങ്കാല,​10ന് നടപ്പറ വഴിപാട് 11.30 ന്പൊങ്കാല നിവേദ്യം,​ വൈകിട്ട് 4.30ന് ചൂരൽകുത്ത്,​ 6.30 ന് കുത്തിയോട്ടം,​ താലപ്പൊലി ഘോഷയാത്ര,​ ​11.45ന് തിരിച്ചെഴുന്നള്ളിപ്പ്.