1
സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഇ.എം.രാധ പരിപാടികൾ ഉദ്ഘാടനം ചെയ്തു

പൂവാർ:തിരുവനന്തപുരത്തെ റീജിയണൽ ഔട്ട് റീച്ച് ബ്യൂറോയും കരുംകുളം ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും സംയുക്താമായി സംഘടിപ്പിച്ച വനിതാദിനാചരണവും രാത്രി നടത്തവും സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഇ.എം.രാധ ഉദ്ഘാടനം ചെയ്തു. പുല്ലുവിളയിൽ നിന്നും പൂവാർ വരെയായിരുന്നു ജാഥ. കരുംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ബീന പ്രൊഫ.ഐറിസ് കോയിലിയോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്രിസ്തുദാസി ടീച്ചർ, ഷെറിൻ സുരേഷ്, ടി. ഇന്ദിര, മെമ്പർ പ്രിൻസി, സി.ഡി.എസ് ചെയർപേഴ്സൻ ലിസി ബാബു തടങ്ങിയവർ പങ്കെടുത്തു. കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.