ബാലരാമപുരം: ഐത്തിയൂർ ധീരജവാൻ ലെജു സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കോബ്രാ കമാൻഡന്റ് ജവാൻ ലെജുവിന്റെ നാലാം അനുസ്മരണയോഗം അഡ്വ.എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. സി.ആർ.പി.എഫ് പള്ളിപ്പുറം അസിസ്റ്റന്റ് കമാൻഡന്റ് എസ്. ശ്രീജിത്ത്, നേമം ബ്ലോക്ക് മെമ്പർ എസ്. വീരേന്ദ്രകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമിലാബീവി, ബി.ജെ.പി മണ്ഡലം സെക്രട്ടറി എം.എസ്. ഷിബുകുമാർ, ലെജുവിന്റെ മാതാവ് സുലോചന, വാർഡ് മെമ്പർ പ്രമീളകുമാരി, ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്, ലെജുവിന്റെ അമ്മാവൻ വിശ്വംഭരൻ. ഡി ഫാദർ ബോസ്കോ മോഹൻ, ലെജുവിന്റെ അമ്മാവൻ വിശ്വംഭരൻ എന്നിവർ സംബന്ധിച്ചു. ലെജു സാംസ്കാരിക സമിതി സെക്രട്ടറി സനൽകുമാർ. എസ് സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.