വെഞ്ഞാറമൂട്: ആലിയാട് ഊരൂട്ടുമണ്ഡപത്തിലെ ഈ വർഷത്തെ തൃക്കൊടിയേറ്റ് മഹോത്സവം 10 മുതൽ 16 വരെ നടക്കും‌. 10ന് മഹാഗണപതിഹോമം, കൊടിമര ഘോഷയാത്ര, പറയെടുപ്പ്, ഗാനമേള, തൃക്കൊടിയേറ്ര്, ഊട്ടുംപാട്ടും, നാടൻപാട്ട്. 11ന് പതിവ് ക്ഷേത്ര ചടങ്ങുകൾ, നൃത്തസന്ധൃ, കഥാപ്രസംഗം, 12ന് മഹാഗണപതിഹോമം, സമൂഹപൊങ്കാല, അന്നദാനം, നാടകം.13ന് പതിവ് ക്ഷേത്രചടങ്ങുകൾ, സർവെെശ്വര്യ പൂജ, പുഷ്പാഭിഷേകം, കഥകളി, 14ന് പുള്ളുവൻപാട്ട്, നാഗരൂട്ട്, നൃത്ത നൃതൃങ്ങൾ, നാടകം,15ന് ചാകൃാർകൂത്ത് താലപ്പൊലിയും വിളക്കും, ഉരുൾ, ഗാനമേള, നാടകം, തേരുവിളക്ക്, പടയോട്ടം എന്നിവയോട് കൂടി നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.