നെയ്യാറ്റിൻകര: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഭരണത്തിനെതിരെയും സംസ്ഥാന ബഡ്‌ജറ്റിൽ ജില്ലയെ അവഗണിച്ചതിലും പ്രതിഷേധിച്ച് അമരവിള കോൺഗ്രസ് മണ്ഡലം കമ്മറ്റി കൊല്ലയിൽ വില്ലേജ് ആഫീസിന് മുന്നിൽ ധർണയും ബാങ്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധമാർച്ചും ആർ. സെൽവരാജ് ഉദ്ഘാടനം ചെയ്‌തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാധവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. വെൺപകൽ അവനീന്ദ്രകുമാർ, ഗ്രാമം പ്രവീൺ, അമരവിള സുദേവകുമാർ, കൊല്ലയിൽ ആനന്ദൻ, അമ്പലം രാജേഷ് ബോബസ്, ഡി.എസ്. വിൻസെന്റ്, ആർ. സജിത, ചമ്പയിൽ ശശി, സുകുമാരൻ നായർ, പാലകടവ് വേണു, എഡ്വിൻ എബനീസർ, എം. അരുൺ, റിയാസ്ഖാൻ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ: അമരവിള കോൺഗ്രസ് മണ്ഡലം കമ്മിറ്റി കൊല്ലയിൽ വില്ലേജ് ആഫീസിന് മുന്നിൽ നടത്തിയ ധർണ ആർ. സെൽവരാജ് ഉദ്ഘാടനം ചെയ്യുന്നു. മാധവൻകുട്ടി, വെൺപകൽ അവനീന്ദ്രകുമാർ, ഗ്രാമം പ്രവീൺ, അമരവിള സുദേവകുമാർ തുടങ്ങിയവർ സമീപം