കാട്ടാക്കട: പൂഴനാട് ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്‌കാരിക കേന്ദ്രത്തിന്റെ 28-ാമത് വാർഷിക സമ്മേളനം സി.കെ. ഹരിന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് അംഗം അൻസജിത റസൽ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ മികച്ച പ്രഭാഷകർക്കായി ഭാവന ഏർപ്പെടുത്തിയ വോയിസ് ഓഫ് കേരള പുരസ്‌കാരം ഗ്രാൻഡ് മാസ്റ്റർ ഡോ.ജി.എസ്. പ്രദീപിന് എം.എൽ.എ സമ്മാനിച്ചു. ജി.എസ്. പ്രദീപ്, ബി. വിനോദ് കുമാർ, അനിത ജോസഫ്, ചെറുപുഷ്‌പം, ചന്ദ്രബാബു, മുരളിധരൻ നായർ, ശ്രീജകുമാരി, അലക്‌സ്, സതിഷ് കുമാർ, ഭാവന പ്രസിഡന്റ് പൂഴനാട് ഗോപൻ, സെക്രട്ടറി ഗംഗൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വച്ച് മികച്ച എൻ.സി.സി യൂണിറ്റിനുള്ള പുരസ്‌കാരം തുടർച്ചയായി നേടിയ ജനാർദ്ദനപുരം എച്ച്.എസ്.എസിലെ എൻ.സി.സി കേഡറ്റുകളെ ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്‌തു.