പാലോട്: പാലോട്- തെങ്കാശി റോഡിൽ കുറുപുഴ ജനവാസ കേന്ദ്രം ഇപ്പോൾ മാലിന്യ നിക്ഷേപകരുടെ പ്രധാന കേന്ദ്രമാണ്. ഇവിടെ റോഡിൽ തള്ളി യിരിക്കുന്ന മാലിന്യം കാരണം ജനങ്ങ ൾ പൊറുതിമുട്ടി. ക ഴിഞ്ഞ ദിവസം നിരവധി ചാക്കുകളിലാക്കി ഇറച്ചി വേസ്റ്റ് തള്ളിയത് പ്രദേശത്തെ ജനജീവിതം ദുസഹമാക്കി . സംസ്കരണ സംവിധാനമില്ലാത്ത അറവ് ശാലകൾ നി രവധിയാ ണ് പ്രദേശത്ത് ഉള്ളത് . ഈ പ്രദേശത്തെയും മറ്റ് ദൂരെ സ്ഥലങ്ങലിൽ നിന്നും എല്ലാം മാലിന്യം തള്ളുന്ന കേന്ദ്രമായി മാറി യിരിക്കുകയാണ് ഇവിടം. രാത്രി കാലങ്ങളിൽ ലോറിയിലും മറ്റു വാഹനങ്ങളിലും കൊണ്ടുവന് ന് ചാക്കു കണക്കിന് മാലിന്യം റോഡിൽ തള്ളുന്നത് പതിവായിരിക്കുകയാണ്.
എന്നാൽ മഴക്കാലം തുടങ്ങി യാൽ പല തരത്തിലുള്ള പകർച്ചാ വ്യാധികൾ പ്രദേ ശം കീഴ ടക്കുമെന് ന ഭീതിയിലാണ് ജനം.
ജനങ്ങ ളുടെ ആവശ്യം ഇങ്ങനെ
1. വഴി വക്കിൽ തള്ളിയിരിക്കുന്ന മാലിന്യം നീക്കം ചെയ്യണം
2. പ്രദേശത്തെ ഇറച്ചി ഫാ മുകളിൽ പരിശോധന നടത്തണം
3. മാലിന്യ നിക്ഷേപം നടത്തുന്ന സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണം
4. കുറ്റക്കാരെ കണ്ടെത്തി കർഷന നടപടി സ്വീകരിക്കണം