കാട്ടാക്കട: കുളത്തുമ്മൽ എൽ.പി.സ്‌കൂളിലെ പഠനോത്സവം കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് മനോജ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് രമാദേവി. വി.എസ്, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ജെ. സുനിത, ഗ്രാമ പഞ്ചായത്തംഗം ശ്രീരേഖ, ബി.പി.ഒ സതീഷ്, സ്‌കൂൾ ലീഡർ ഭദ്ര എന്നിവർ സംസാരിച്ചു. തുടർന്ന് കാട്ടാക്കട ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥർ ദുരന്തനിവാരണത്തെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു.