നെയ്യാ​റ്റിൻകര: നെല്ലിമൂട് കേന്ദ്രമാക്കി ഗ്രാമപഞ്ചായത്ത് രൂപീകരിക്കണമെന്ന് ജനതാദൾ (എസ്) അതിയന്നൂർ പഞ്ചായത്ത് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ മണ്ണക്കല്ല്, കൊല്ലക്കോണം, കുഴിവിളക്കോണം, കാഞ്ഞിരംകുളം പഞ്ചായത്തിലെ കൈവൻവിള, കഴിവൂർ, അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിള, പൂതംകോട്, നെല്ലിമൂട്, പോങ്ങിൽ, ഭാസ്‌കർ നഗർ തുടങ്ങിയ വാർഡുകളിലെ ഭാഗങ്ങൾ ഉൾപ്പെടുത്തി പഞ്ചായത്ത് രൂപീകരിക്കണമെന്നാണ് ആവശ്യം. യോഗത്തിൽ പഞ്ചായത്ത് കമ്മി​റ്റി പ്രസിഡന്റ് ജെ. കുഞ്ഞുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എൽ. ഡിക്‌സൻ, നെല്ലിമൂട് പ്രഭാകരൻ,​ ടി. സദാനന്ദൻ, കൂട്ടപ്പന രാജേഷ്, പോങ്ങിൽ മണി, എം.കെ. റിജോഷ്, ബി. രവീന്ദ്രൻ, മാങ്കാല ചന്ദ്രൻ, കൊടങ്ങാവിള സ്​റ്റീഫൻ, ഷാജി സൈമൺ, പറക്കാര ശോഭനൻ, എസ്. ജിജോ, പ്രവീൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.