കല്ലമ്പലം: കടമ്പാട്ടുകോണം ഇലങ്കത്തിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ മകം തിരുനാൾ മഹോത്സവത്തിന് തുടക്കമായി. പ്രത്യേക പൂജകൾക്ക് പുറമേ 6ന് രാവിലെ 10ന് നാഗരൂട്ടും നൂറും പാലും, ഉച്ചയ്‌ക്ക് 12ന് അന്നദാനം, വൈകിട്ട് 5ന് പടുക്ക സമർപ്പണം, രാത്രി 8ന് നൃത്തനൃത്ത്യങ്ങൾ. 7ന് രാവിലെ 5.10ന് ഉരുൾ വഴിപാട്, 11ന് മകം തൊഴൽ, തുടർന്ന് മകം തിരുനാൾ സദ്യ, വൈകിട്ട് 3ന് ഉത്സവ ഘോഷയാത്ര, രാത്രി 7.30ന് ചമയവിളക്കും കുത്തിയോട്ടവും തുടർന്ന് ചെണ്ടമേളം, ശിങ്കാരിമേളം,തെയ്യം,ഡിജിറ്റൽ തമ്പോലം, 9ന് മിമിക്‌സ്, 12ന് ഗുരുസി.