ആറ്റിങ്ങൽ: ലിറ്റിൽ ബീസ് നഴ്സറി സ്‌കൂൾ വാർഷികാഘോഷം കവി രാധാകൃഷ്‌ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്‌തു. മുൻ ഡി.ഇ.ഒ അഡ്വ.എ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി.വി. ബേബി സമ്മാനങ്ങൾ വിതണം ചെയ്‌തു. ചിത്രകാരൻ സുരേഷ് കൊളാഷ്,​ പ്രിൻസിപ്പൽ ശ്രീജ, കഥാകൃത്ത് സാജൻ കവലയൂർ, സ്‌കൂൾ ഡയറക്ടർ ആർ. സുരേഷ് കുമാർ, ഗിരീഷ്. എം, ദീപ എം.ആർ. കെ.എസ്. സുജ, സിമി വിശ്വനാഥൻ എന്നിവർ സംസാരിച്ചു.