ആറ്റിങ്ങൽ: പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ജില്ലാ വികസനോത്‌സവത്തിൽ ആറ്റിങ്ങൽ നഗരസഭയ്ക്ക് ഒന്നാം സ്ഥാനവും ആറ്റിങ്ങൽ കുടുംബശ്രീ സി.ഡി.എസ് യൂണിറ്റിന് രണ്ടാം സ്ഥാനവും ലഭിച്ചു.
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കഴിഞ്ഞ നാല് വർഷം നടന്ന വികസന പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനാണ് വികസനോത്സവം സംഘടിപ്പിച്ചത്.
വികസനോത്സവത്തിന്റെ ഭാഗമായി നൂതനങ്ങളായ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച് റിയാലിറ്റി ഷോയും ഉൾപ്പെടുത്തിയിരുന്നു.
സമാപനസമ്മേളനത്തിൽ വച്ച് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനിൽ നിന്ന് ചെയർമാൻ എം. പ്രദീപ്, വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, കുടുംബശ്രീ ചെയർപേഴ്സൺ റീജ ,കൗൺസിലർമാർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.