ആറ്റിങ്ങൽ: ജെ.സി.ഐ ആറ്റിങ്ങൽ ശ്രീപാദത്തിന്റെയും ആറ്റിങ്ങൽ കരാട്ടെ ടീമിന്റെയും ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സ്വസ്‌തിയയിൽ സ്ത്രീകൾക്കായി സൗജന്യ സ്വയം പ്രതിരോധ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ കരാട്ടെ ടീം മുഖ്യ പരിശീലകൻ സെൻസി സമ്പത്ത് ബോധവത്കരണ പ്രഭാഷണവും സ്വയംരക്ഷാ തന്ത്രങ്ങളിലുള്ള പ്രായോഗിക പരിശീലനവും നടത്തി. ജെ.സി.ഐ ആറ്റിങ്ങൽ ശ്രീപാദം പ്രസിഡന്റ് ഡോ. ദീപു രവി, ജെ.സി.ഐ സോൺ കോ ഓർഡിനേറ്റർ ചന്ദ്രമോഹൻ, ജെ.സി.ഐ ട്രിവാൻഡ്രം ടെക് സിറ്റി പ്രസിഡന്റ് ശ്രീകാന്ത്, ശ്രീപാദം സെക്രട്ടറി രാജേഷ്, ട്രഷറർ അനുശീലൻ എന്നിവർ സംസാരിച്ചു.