ദുരവസ്ഥ: കോടികളാണ് അമയിഴഞ്ചാൻ തോട് നവീകരണത്തിനായി ചിലവാക്കിയതെങ്കിലും സ്ഥിതി പഴയതുതന്നെ. പലഭാഗങ്ങളിലായി മാലിന്യങ്ങൾ അടിഞ്ഞ്കൂടികിടക്കുന്നതിനാൽ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്. തമ്പാനൂരിലെ മോസ്‌ക് ലൈൻ ഭാഗത്തൂടെ പോകുന്ന അമയിഴഞ്ചാൻ തോടിന്റെ അവസ്ഥയാണിത്