വർക്കല:രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറച്ചുവയ്ക്കാൻ വർഗീയധ്രുവീകരണം ശക്തമാക്കുകയാണ് കേന്ദ്രസർക്കാരെന്ന് പി.സി.ഉണ്ണിച്ചെക്കൻ പറഞ്ഞു.വർക്കല വിജയന്റെ രക്തസാക്ഷിദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അനുസ്മരണസമിതി ചെയർമാൻ പുന്നമൂട് ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ജനകീയ കലാസാഹിത്യവേദി സെക്രട്ടറി പി.കെ.വേണുഗോപാലൻ, വടശേരിക്കോണം പ്രസന്നൻ, കെ.ഐ.ജോസഫ്, യുവജനവേദി സെക്രട്ടറി ഗിരീഷ്ഗോപിനാഥ്, പി.ജയപ്രകാശൻ, സി.ജെ.സുരേഷ്ശർമ്മ, ബാബുമഞ്ഞളളൂർ, ബി.രാജഗോപാൽ എന്നിവർ സംസാരിച്ചു. അനുസ്മരണ സമിതി കൺവീനർ എം.കെ.ദിലീപ് സ്വാഗതം പറഞ്ഞു.