വർക്കല:അന്താരാഷ്ട്ര വനിതാദിനമായ 8ന് വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ അസ്തിസാന്ദ്രതാ പരിശോധനയും വനിതാദിന സെമിനാറും നടക്കും.പൊതുജനങ്ങൾക്ക് സൗജന്യമായാണ് അസ്തിസാന്ദ്രതാ പരിശോധന നടത്തും.അസ്തി തേയ്മാനം, സന്ധിവാതരോഗ സാദ്ധ്യത, ചികിത്സാ കാലയളവ് എന്നിവ ഇതിലൂടെ ശാസ്ത്രീയമായി നിർണയിക്കാൻ കഴിയും. സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന സ്തനകാൻസർ,ഗർഭാശയഗളകാൻസർ എന്നിവയെക്കുറിച്ച് രാവിലെ 10ന് സെമിനാറും ബോധവത്കരണ ക്ലാസും നടക്കും.ജില്ലാപഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ വി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്തംഗം അഡ്വ.എസ്.ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും.രോഗികളുടെ സംശയങ്ങൾക്ക് ചർച്ചയിൽ മറുപടി നൽകും. ഉച്ചയ്ക്ക് 2 മണി വരെയാണ് പരിശോധനാ ക്യാമ്പ്.