വർക്കല:എം.എൽ.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ അക്കരമംഗലം ക്ഷേത്രത്തിനുസമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം അഡ്വ.വി.ജോയി.എം.എൽ.എ നിർവഹിച്ചു.ചെമ്മരുതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം,പഞ്ചായത്ത് അംഗം അരവിന്ദൻ,ക്ഷേത്ര ഭരണസമിതി അംഗങ്ങളായ ദേവദാസൻ,ഞെക്കാട് അനീഷ് തുടങ്ങിയവരും നാട്ടുകാരും പൊതു പ്രവർത്തകരും പങ്കെടുത്തു.