വെമ്പായം: കൊപ്പം ഇൻഫന്റ് ജീസസ് ഇടവകയുടെ പുതുതായി പണികഴിപ്പിച്ച ദേവാലയത്തിന്റെ കൂദാശ കർമ്മം കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കത്തോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിലും യുഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലിത്തയുടെ സഹകാർമ്മികത്വത്തിലും ഇന്ന് വൈകിട്ട് 4ന് നടക്കും.
ഇന്ന് വൈകിട്ട് 4ന് പിതാക്കൻമാർക്ക് സ്വീകരണം, തുടർന്ന് കുരിശടി, കൊടിമരം, ഓഫീസ് മന്ദിരം എന്നിവയുടെ ആശീർവാദം, ദേവലായ കൂദാശ. നാളെ രാവിലെ 8.30ന് പ്രഭാത പ്രാർത്ഥന, ആഘോഷമായ വി. കുർബാന (മുഖ്യകാർമ്മികത്വം കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കത്തോലിക്ക ബാവ), തുടർന്ന് ആദ്യകുർബാന സ്വീകരണം, പുതുതായി പണികഴിപ്പിച്ച ഭവനങ്ങളുടെ ആശീർവാദം, സ്നേഹവിരുന്ന് എന്നിവയാണ് പ്രധാന തിരുകർമ്മങ്ങൾ.