പറവൂർ : പൊള്ളലേറ്റു ചികിത്സയിലായിരുന്ന ചെറിയപല്ലംതുരുത്ത് കോമത്തുരുത്തിൽ പരേതനായ രഘുവിന്റെ ഭാര്യ മായാദേവി (67) മരിച്ചു. വ്യാഴാഴ്ച സായാഹ്ന പ്രാർത്ഥനക്കിടെ നിലവിളക്കിൽ നിന്ന് വസ്ത്രത്തിൽ തീപിടിക്കുകയായിരുന്നു. ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റു. പറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ : അമ്പിളി, ഗീത. മരുമക്കൾ : മനോജ്, സാജൻ.