നെടുമങ്ങാട് : കാണാതായ വിമുക്തഭടൻ കരകുളം പാണ്ടിയോട് ചേതനയിൽ വേണുഗോപാലൻ നായരെ (74) വലിയതുറ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി.കിഡ്‌നി സംബന്ധമായ ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ 4 ന് ഡയാലിസിസിന് ഇടപ്പഴിഞ്ഞിയിലെ ആശുപത്രിയിൽ ഭാര്യയോടൊപ്പം പുറപ്പെട്ടതാണ്.ഭാര്യയെ പബ്ലിക് ലാബിൽ റിസൾട്ട് വാങ്ങാൻ അയച്ച ശേഷം ആശുപത്രിയിലെത്താൻ നിർദേശിച്ചിരുന്നു.റിസൾട്ടുമായി ആശുപത്രിയിലെത്തിയ ഭാര്യ ഇയാളെ കാണാഞ്ഞ് വീട്ടിൽ മടങ്ങിയെത്തി ബന്ധുക്കൾക്കൊപ്പം അരുവിക്കര പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ മത്സ്യത്തൊഴിലാളികളാണ് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞ വിവരം പൊലീസിൽ അറിയിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിച്ചു.ഭാര്യ : തുളസീഭായി.മക്കൾ : അപർണ,അനഘ.