വിതുര: വിതുര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് താലൂക്കിലെ വിവിധ സഹകരണ ബാങ്കുകളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച സഹകരണ സായാഹ്നവും മുൻ ബാങ്ക് പ്രസിഡന്റ് കെ. അബ്ബാസിന്റെ ചരമവാർഷിക ദിനാചരണവും സി.പി.എം വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി അഡ്വ. എൻ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്‌തു. ബാങ്ക് പ്രസിഡന്റ് ഷാജി മാറ്റാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.എസ്. വിദ്യാസാഗർ, പി. ശ്രീകണ്‌ഠൻനായർ, പാലോട് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എസ്. സഞ്ജയൻ, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ പേരയം ശശി, ദീക്ഷിത്ത് ആര്യനാട്, അഡ്വ.കെ. ഉവൈസ് ഖാൻ, മനോഹരൻ, എസ്.എസ്. പ്രേംകുമാർ, വിതുര ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് എസ്. കുമാരപിള്ള, ബാങ്ക് സെക്രട്ടറി സന്തോഷ് കുമാർ, സി.പി.എെ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് എന്നിവർ പങ്കെടുത്തു. കെ. അബ്ബാസിന്റെ സ്‌മരണാർത്ഥം ബാങ്ക് ഏർപ്പെടുത്തിയ എൻഡോവ്മെന്റിന് വീൽ ചെയറിലിരുന്ന് കുട നിർമ്മിക്കുന്ന വിതുര മേമല സ്വദേശി സുരേഷ് കുമാർ അർഹനായി.