vld-1

വെള്ളറട: പാറശാല നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ വേങ്കവിള, കുട്ടത്തിവിള, നക്കോട്ടുകോണം കോളനികൾ സംയോജിപ്പിച്ച് ഒരുകോടി രൂപ ചെലവിൽ നടപ്പിലാക്കിയ അംബേദ്കർ ഗ്രാമം പദ്ധതി മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുൺ, ബ്ലോക്ക് പഞ്ചായത്തംഗം പാലിയോട് ശ്രീകണ്ഠൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ, കെ. ഷിജുകുമാർ, മണവാരി ബിനു, സി.പി.എം വെള്ളറട ഏരിയാ സെക്രട്ടറി ഡി.കെ. ശശി, ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളായ ആർ. പരമേശ്വരൻപിള്ള, ധർമ്മദാസ്, ഗ്രാമ പഞ്ചായത്തംഗം ഒ. വസന്തകുമാരി, വണ്ടിത്തടം പത്രോസ് തുടങ്ങിയവർ സംസാരിച്ചു. കോളനികളിൽ ശുദ്ധജലം, സാംസ്‌കാരിക മന്ദിരം, റോഡ്, കളിസ്ഥലം,

പൊതു ശ്‌മശാനം, ഹൈമാസ്റ്റ് ലൈറ്റുകൾ തുടങ്ങിയവ തയ്യാറാക്കിയിട്ടുണ്ട്.

ഫോട്ടോ: കുന്നത്തുകാലിൽ അംബേദ്കർ ഗ്രാമം പദ്ധതിയുടെ

ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ നിർവഹിക്കുന്നു.