നെടുമങ്ങാട് :പോത്തൻകോട് മിനി സിവിൽ സ്റ്റേഷൻ രണ്ടാംഘട്ട നിർമ്മാണത്തിനായി ആറ് കോടി രൂപ അനുവദിച്ചതായി സി.ദിവാകരൻ എം.എൽ.എ അറിയിച്ചു.ആദ്യഘട്ടത്തിൽ അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു.രണ്ടാം ഘട്ട പണികൾക്കും, ഇലക്ട്രിഫിക്കേഷൻ വർക്കുകൾക്കുമായാണ് 6 കോടി രൂപ അനുവദിച്ചത്.6 മാസത്തിനകം മുഴുവൻ പണികളും പൂർത്തീകരിച്ച് മിനി സിവിൽ സ്റ്റേഷൻ ജനങ്ങൾക്ക് തുറന്നു നൽകാൻ സി.ദിവാകരൻ എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.