biju

തിരുവനന്തപുരം : നഗരത്തിലെ സ്‌കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് വിദ്യാത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തുന്നയാൾ ഡിസ്ട്രിക്ട് ആന്റീ നർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ പിടിയിലായി. രാജാജി നഗർ സ്വദേശി ബിജുവിനെയാണ് (48) കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കച്ചവടം അടിപിടി, ഗുണ്ടായിസം തുടങ്ങി ഇയാൾക്കെതിരെ സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ഇയാൾക്കെതിരെ ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ പറഞ്ഞു.
ലഹരി വസ്തുക്കളുടെ വില്പന സംബന്ധിച്ചുള്ള രഹസ്യ വിവരങ്ങൾ 'യോദ്ധാവ്' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി പൊതുജനങ്ങൾക്ക് പരാതി കൈമാറാവുന്നതാണെന്നും വിവരം നൽകുന്ന ആളുടെ വിവരം രഹസ്യമായിരിക്കുമെന്നും സിറ്റിപൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.