പാറശാല: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നെയ്യാറ്റിൻകര താലൂക്ക് സമ്മേളനവും കുടുംബ സംഗമവും കെ.സി.ഇ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളിയും യാത്രയയപ്പ് സമ്മേളനം അഡ്വ.എം. വിൻസെന്റ് എം.എൽ.എ യും ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ താലൂക്ക് പ്രസിഡന്റ് കെ. ഷിബു അദ്ധ്യക്ഷത വഹിച്ചു. കെ.സി.ഇ.എഫ് സംസ്ഥാന ട്രഷറർ പി.കെ. വിനയകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ആനാട് പി. ഗോപകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ജി. ജോസ് ലാൽ, മുൻ സഹകരണ ഓംബുഡ്സ്മാൻ അഡ്വ.എ. മോഹൻദാസ്, കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വി. ശ്രീധരൻ നായർ, വിവിധ സംഘങ്ങളുടെ പ്രസിഡന്റുമാരായ അഡ്വ.എം. മണികണ്ഠൻ, ജോസ്‌ഫ്രാങ്ക്ളിൻ, പള്ളിച്ചൽ സതീഷ് കെ.എം. അനിൽകുമാർ, കെ.സി.ഇ.എഫ് നേതാക്കളായ ബി.ആർ. അനിൽ കുമാർ, എസ്. സുരേഷ് ബാബു, ഡി. മണിയൻ, കെ. അജിത്കുമാർ, ആർ. സുരേഷ് ബാബു, സി. ശ്രീകല, എസ്. ഷൈലാമിനി, സി. മധുകുമാർ,എസ്. ശിവകുമാർ, എം. സതീഷ് കുമാർ, ബിനീഷ് കുമാർ എന്നിവർ പങ്കെടുത്തു.