ആര്യനാട്:വയറുവേദനയുമായി എത്തിയ യുവതി പ്രസവിച്ചു. മരങ്ങാട് സ്വദേശിനി 26 കാരിയാണ് വയറുവേദനയുമായി വ്യാഴാഴ്ച രാത്രി 8 മണിയോടെ ആര്യനാട് ഗവ.ആശുപത്രിയിൽ എത്തിയത്..പരിശോധനയിൽ യുവതി പൂർണ്ണ ഗർഭിണി ആണെന്ന് പരിശോധിച്ച ഡോക്ടർക്ക് മനസിലായി.വയറുവേദന ,പ്രസവ വേദനയാണെന്ന് മനസ്സിലാക്കിയ ഡ്യൂട്ടി ഡോക്ടർ വിഞ്ചു, സ്റ്റാഫ് നഴ്സ് രാജരാജേശ്വരി,നഴ്സുമാരായ ബിൻഷാ ഷിയാദ്,നന്ദിനി മോൾ എന്നിവർ ചേർന്ന്പ്രസവത്തിനുള്ള താൽക്കാലിക സംവിധാനം ഒരുക്കി. രാത്രി 8.34 ഒാടെ യുവതി ആൺകുഞ്ഞിന് ജന്മം നൽകി.പ്രസവം കഴിഞ്ഞ് 8.50 ഒാടെ തന്നെ യുവതിയെയും കുഞ്ഞിനെയും പ്രാഥമിക ചികിത്സ നൽകി ആംബുലൻസിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.