കിളിമാനൂർ :കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് സ്വകാര്യ ബസിടിച്ചു വികലാംഗൻ മരിച്ചു. പഴയകുന്നുമ്മേൽ, മേലെചരി കുഴി വീട്ടിൽ മനോഹരൻ (65)ആണ് മരിച്ചത്. സ്വകാര്യ ബസിൽ,സ്റ്റാൻഡിൽ രാവിലെ വന്നിറങ്ങിയ മനോഹരൻ ബസിന്റെ സൈഡിലൂടെ മുന്നോട്ട് പോകുമ്പോൾ അതേ ബസിന്റെ ഡോർ തട്ടി വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അപകടം നടന്ന ഉടൻ തന്നെ കേശവപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.