കല്ലമ്പലം : മരത്തിൽ നിന്നുവീണ് മദ്ധ്യ വയസ്ക്കൻ മരിച്ചു. കിളിമാനൂർ ചൂട്ടയിൽ കുന്നുവിള വീട്ടിൽ (52) രഘു ആണ് മരിച്ചത്. കല്ലമ്പലം ചേന്നൻകോട് ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ച് വിവിധ കരക്കാരുടെ ആഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരങ്ങൾ ഒരുക്കവേ കല്ലമ്പലം മാവിൻമൂടിൽവച്ച് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ ആൽ മരത്തിൽ നിന്നുവീണ് പരിക്കേൽക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ. ബേബി . മകൻ രതീഷ്‌.