കല്ലമ്പലം : ദേശീയ പാതയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികരായ നാവായിക്കുളം ഇടമൺനില സ്വദേശി സതീഷ്‌ (32), നാവായിക്കുളം കപ്പാംവിള കാരയ്ക്കാകുന്നിൽ വീട്ടിൽ അനന്തു (16) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. നാവായിക്കുളം തട്ടുപാലം പെട്രോൾ പമ്പിലേക്ക് ഇന്ധനം നിറയ്ക്കാനായി തിരിയുകയായിരുന്ന സ്കൂട്ടിയിൽ പിറകിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ് പരിക്കേറ്റ ഇരുവരെയും വൈകിയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ആക്ഷേപമുണ്ട്. ഇവർ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കല്ലമ്പലം പൊലീസ് കേസെടുത്തു.