കിളിമാനൂർ: കിളിമാനൂർ കസ്തൂർബാ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ചെറുകിട വായ്പാ പദ്ധതിയായി മുറ്റത്തെ മുല്ലയ്ക്ക് തുടക്കമാകുന്നു. സംസ്ഥാന സഹകരണ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് മുറ്റത്തെ മുല്ല. സാധാരണക്കാർക്ക് കൊള്ളപ്പശിലക്കാരിൽ നിന്ന് രക്ഷനേടാനും ജാമ്യവ്യവസ്ഥകളൊന്നുമില്ലാതെ കുറഞ്ഞ പലിശനിരക്കിൽ ലഭിക്കുന്നതാണ് ഈ വായ്പാ പദ്ധതി. ഇടത്തരം കർഷകരെയും കുടുംബശ്രീ വനിതകളെയും ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്‌ വൈകിട്ട് 4ന് രാജാരവിവർമ്മാ സാംസ്കാരിക നിലയത്തിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷനാകും.